ലിസി മെഡിക്കൽ ആൻഡ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻ്റെ കീഴിലുള്ള നാല് സ്ഥാപനങ്ങളിലെയും ടീച്ചിംഗ് & നോൺ ടീച്ചിംഗ് സ്റ്റാഫിന് ട്രെയിനിംഗ് സംഘടിപ്പിച്ചു. റവ. ഡോ. പോൾ കരേടൻ (ഡയറക്ടർ, ലിസി മെഡിക്കൽ ആൻഡ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ) ചടങ്ങിൽ മുഖ്യാതിഥിയായി എത്തി സന്ദേശം നൽകി. ഫാ. ജോ൪ജ്ജ് തേലേക്കാട്ട് (അസിസ്റ്റന്റ് ഡയറക്ടർ, ലിസി മെഡിക്കൽ ആൻഡ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ) പരിപാടിക്ക് സ്വാഗതം അർപ്പിച്ച് സംസാരിച്ചു. മിസ്. അശ്വിനി രാജു (പി.ആർ.ഇ, ലിസി ഹോസ്പിറ്റൽ), മിസ്റ്റർ ബോബി പോൾ (അസിസ്റ്റൻ്റ് മാനേജർ, ലിസി മെഡിക്കൽ ആൻഡ് എഡ്ജൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ്) എന്നിവർ ട്രെയിനിങ്ങിന് നേതൃത്വം നൽകി. ലിസി മെഡിക്കൽ ആൻഡ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിലുള്ള സ്ഥാപനങ്ങളായ ലിസി കോളേജ് ഓഫ് ഫാർമസി, ലിസി കോളേജ് ഓഫ് നഴ്സിംഗ്, ലിസി സ്കൂൾ ഓഫ് നഴ്സിംഗ്, ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക- അനധ്യാപക ജീവനക്കാർ പങ്കെടുത്തു. ലിസി കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് അധ്യാപിക മിസ്സിസ് മേരിയമോൾ ജോസ് പ്രോഗ്രാമിനു നന്ദിയർപ്പിച്ച് സംസാരിച്ചു. ലിസി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്