Last Updated on November 16, 2023 by admin

ലോക ഹൃദയദിനം

ലോക ഹൃദയദിനം: ബോധവത്കരണ പരിപാടി നടത്തി കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി നടന്നു. ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസും എറണാകുളത്തെ ലിസി ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. നോർത്ത് റെയിൽവേ സ്റ്റേഷൻ മാനേജർ ബാലകൃഷ്ണ പണിക്കർ ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗങ്ങൾക്ക് കാരണമാവുന്ന ഘടകങ്ങളും പ്രതിരോധവും സംബന്ധിച്ച് ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റും ക്ലിനിക്കൽ റിസർച്ച് ഡയറക്ടറുമായ ഡോ.ജാബിർ അബ്ദുള്ളക്കുട്ടി സംസാരിച്ചു. രക്തസമ്മർദ്ദം ഗ്ലൂക്കോസ് എന്നിവയ്ക്ക് പതിവ് പരിശോധനകൾ നടത്തുന്നതിനൊപ്പം മാനസിക പിരിമുറുക്കം, അമിതഭാരം, അനാരോഗ്യകരമായ ഭക്ഷണം എന്നിവ നിയന്ത്രിക്കുന്നതും നിർണ്ണായകമാണ്. ജീവിതശൈലിയിൽ അടിയന്തിര മാറ്റങ്ങൾ ഇതിന് ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണവും നല്ല വ്യായമവും ശീലമാക്കണം. ആരോഗ്യകരമായ ജീവിതശൈലി ഉണ്ടാവുന്നതിന് ജനങ്ങൾക്കിടയിൽ തുടർച്ചയായ ബോധവൽക്കരണ പരിപാടികൾ ആവശ്യമാണെന്ന് ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിലെ പ്രിൻസിപ്പൽ ഡോ.ഷബീർ എസ് ഇഖ്ബാൽ പറഞ്ഞു. ഹൃദ്രോഗ അപകടസാധ്യത കൂടിയ വരെ തിരിച്ചറിയുന്നതിന് റിസ്ക് സ്‌ട്രാറ്റിഫിക്കേഷൻ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിറ്റ്നസ് ട്രെയ്നർ ടെന്നി ദേവസ്സി, നോർത്ത് റെയിൽവേ സ്റ്റേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് നടന്നു. ആശുപത്രി അധികൃതരും പാരാമെഡിക്കൽ വിദ്യാർത്ഥികളും ബോധവൽക്കരണ പരിപാടിയിൽ പങ്കാളികളായി.

Search Somthing

Back to Top