ലോക വൃക്ക ദിനത്തില് ഡയാലിസിസ് രോഗികള്ക്ക് ആശ്വാസമായി ലിസി ആശുപത്രി മാര്ച്ച് 10 ലോക വൃക്ക ദാന ദിനത്തോടനുബന്ധിച്ച് ലിസി ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിന്റെയും ലിസി കോളേജ് ഓഫ് അലൈഡ് ഹെല്ത്ത് സയന്സസിന്റെയും നേതൃത്വത്തില് വിവിധ പരിപാടികള് സംഘടിപ്പിച്ചു. രാജഗിരി ക്രൈസ്റ്റ് ദ കിംഗ് ചര്ച്ച് വികാരി ഫാദര് ബൈജു കണ്ണംമ്പിള്ളി ഔദ്യോഗിക ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര് ഫാ. പോള് കരേടന്, ജോയിന്റ് ഡയറക്ടര് ഫാ. റോജന് നങ്ങേലിമാലില് അസിസ്റ്റന്റ് ഡയറക്ടര്മാരായ ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോര്ജ്ജ് തേലക്കാട്ട്, ഫാ. ജോസഫ് മക്കോതക്കാട്ട്, ആശുപത്രി മെഡിക്കല് സൂപ്രണ്ടന്റും സീനിയര് നെഫ്രൊളജിസ്റ്റുമായ ഡോ. ബാബു ഫ്രാന്സിസ്, ഡോ. ജോസ് പി. പോള്, ലിസി കോളേജ് ഓഫ് അലൈഡ് ഹെല്ത്ത് സയന്സസ് പ്രിന്സിപ്പാള് ഡോ. ഷബീര് എസ്. ഇക്ബാല്, ഡയാലിസിസ് യൂണിറ്റ് ഇന്ചാര്ജ്. സിസ്റ്റര് ഡാരിയ CSE തുടങ്ങിയവര് ചടങ്ങില് അദ്ധ്യക്ഷത വഹിച്ചു. സീനിയര് നെഫ്രോളജിസ്റ്റ് ഡോ. ജോസ് പി. പോളാണ് ഈ വര്ഷത്തെ വൃക്ക ദിനത്തിന്റെ തീം പ്രകാശനം ചെയ്തത്. ലിസി ആശുപത്രിയിലെ ചികിത്സയിലുള്ള 300 ഓളം ഡയാലിസിസ് രോഗികള്ക്ക് വൃക്ക ദിനത്തോടനുബന്ധിച്ച് ഒരു ഡയാലിസിസ് സൗജന്യമായി ചെയ്യുന്നതിനുള്ള തുക ആശുപത്രിയുടെ ഡയാലിസിസ് യൂണിറ്റും കോളേജ് ഓഫ് അലൈഡ് ഹെല്ത്ത് സയന്സസും സംയുക്തമായി സമാഹരിച്ച് ആശുപത്രി ഡയറക്ടര് ഫാ. പോള് കരേടന് കൈമാറി.