2022 അഡ്മിഷൻ ബി. എസ്. സി. എംഎൽടി, ബി.സി.വി.ടി കോഴ്‌സുകളുടെ ഓറിയന്റേഷൻ പ്രോഗ്രാം നടന്നു. ലിസി അലൈഡ് ഹെൽത്ത് സയൻസ് കോളേജിൽ ഈ വർഷത്തെ ബി.എസ്.സി എംഎൽടി, ബിസിവിടി കോഴ്‌സുകളുടെ ക്ലാസുകൾ ആരംഭിച്ചു. രാവിലെ 11 മണിയോട് കൂടി ഉൽഘാടന ചടങ്ങുകൾ ആരംഭിച്ചു. പ്രസ്തുത ചടങ്ങ് ലിസി ഹോസ്പിറ്റലിന്റെയും ലിസി ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡയറക്ടർ ആയ റവ. ഫ. ഡോ. പോൾ കരേടൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഷബീർ എസ് ഇക്ബാൽ സ്വാഗതമാശംസിച്ചു. ബി.എസ്.സി എംഎൽടി, ബിസിവിടി കോഴ്‌സുകളിൽ മുൻവർഷ സർവകലാശാല പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കു ലിസി ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ റവ.ഫ. ജോർജ് തേലേക്കാട്ടും, ലാബ് ഇൻചാർജ് സിസ്റ്റർ മേഴ്‌സിറ്റായും സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ലിസി ഹോസ്പിറ്റൽ സീനിയർ കാർഡിയാക് കൺസൾറ്റന്റും ക്ലിനിക്കൽ റിസർച്ച്കോ ർഡിനേറ്ററുമായ ഡോ. ജാബിർ അബ്ദുള്ളക്കുട്ടി, മൈക്രോബയോളജിസ്റ്റും കോളേജിൽ മൈക്രോബയോളജി വിഭാഗ പ്രൊഫസറുമായ ഡോ. രോഹിത എസ് ചന്ദ്ര എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ബി.എസ്.സി എംഎൽടി ക്ലാസ്സ് കോർഡിനേറ്ററുമായ ശ്രീചിത്ര ചടങ്ങിൽ കൃതജ്ഞത പറഞ്ഞു.തുടർന്ന് ബയോകെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ എൽദോസ് സി എ കോഴ്‌സുകളെ കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തു.