Last Updated on July 12, 2022 by admin

International Clinical Laboratory launches Professional Week

ഇന്റർനാഷണൽ ക്ലിനിക്കൽ ലബോറട്ടറി പ്രൊഫഷണൽ വീക്ക്‌ ആചരണത്തിനു തുടക്കം കുറിച്ചു ഇന്റർനാഷണൽ ക്ലിനിക്കൽ ലബോറട്ടറി പ്രൊഫഷണൽ വീക്കിനോടനുബന്ധിച്ച് (ഏപ്രിൽ 24 മുതൽ 30 വരെ ) ലിസി ആശുപത്രിയും കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസും ലിസി സംയുക്തമായി സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ട ലാബ് വീക്ക്‌ വാരാചരണത്തിനു തുടക്കം കുറിച്ചു.
ഏപ്രിൽ 25നു രാവിലെ 9.30 മുതൽ 11.30 വരെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് നടന്ന പരിപാടി റവ. ഫാ. ജോർജ് തേലക്കാട്ട് (അസിസ്റ്റന്റ് ഡയറക്ടർ, ലിസി മെഡിക്കൽ & എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്, കൊച്ചിൻ) ഉദ്ഘാടനം ചെയ്തു. ഡോ. ഷബീർ എസ് ഇക്ബാൽ (പ്രിൻസിപ്പാൾ, ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസ്, കൊച്ചിൻ) അധ്യക്ഷത വഹിച്ച ചടങ്ങിൽ നോർത്ത് റെയിൽവേ സ്റ്റേഷൻ മാനേജർ കെ. പി. കെ. പണിക്കർ മുഖ്യാതിഥിയായിരുന്നു.
ശ്രീമതി കാർത്തിക (അസിസ്റ്റന്റ് പ്രൊഫസർ കോളേജ് ഓഫ് അല്ലെയ്ഡ് ഹെൽത്ത് സയൻസ്) സ്വാഗതവും നോർത്ത് റെയിൽവേ സ്റ്റേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അരുൺ നന്ദിയും അർപ്പിച്ചു സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് നൂറോളം പേർക്കുള്ള സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പും, ബോധവൽക്കരണ വീഡിയോ പോസ്റ്റർ പ്രദർശനവും തീം ഡാൻസും സംഘടിപ്പിച്ചു.

Search Somthing

Back to Top