2022 നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു ലിസി ആശുപത്രിയിലെ ഡയബറ്റോളജി & എൻഡോക്രൈനോളജി വിഭാഗവും അലൈഡ് സയൻസ് കോളേജും ചേർന്ന് ആഘോഷിച്ചു. ഹോസ്പിറ്റൽ ഡയറക്ടർ ഫാ. പോൾ കരേടന്
, അസ്സിസ്റ്റൻ ഡയറക്ടർ ഫാ. ജോർജ് തേലക്കാട്ട്, ചീഫ് നഴ്സിംഗ് ഓഫീസർ ഐസി ജോസഫ്, ഡോ. ജോർജ് പൗലോസ്, ഡോ. അരുൺ എസ് മേനോൻ, ഡോ. ഉത്തര, അലൈഡ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷബീർ തുടങ്ങിയവർ പങ്കെടുത്തു. ഇതിനോട് അനുബന്ധിച്ചു ഈ വർഷത്തെ തീം ആയ ” EDUCATION TO PROTECT TOMMORROW ” എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർമാരും ചീഫ് ഡയറ്റിഷൻ അനിത കുര്യക്കോസും സംസാരിച്ചു. സ്റ്റാഫുകൾക്കായി ക്വിസ് മത്സരവും പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു. സൗജന്യ ബ്ലഡ് ഷുഗർ, HbA1C ടെസ്റ്റിംഗ്, ഡയബറ്റിക് എക്സിബിഷൻഎന്നിവ അന്നേ ദിവസം നടക്കുകയുണ്ടായി.